New Update
/sathyam/media/media_files/fu5NEwlSCWtnUZGRXJNd.jpg)
ഷിരൂർ: ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. കാണാതായി 72-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയിൽ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്.
Advertisment
സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.
'അർജുനും' ലോറിയിലുണ്ടെന്ന് മനാഫ് പറഞ്ഞു. മനാഫ് ലോറി സ്ഥിരീകരിച്ചിട്ടുണ്ട്.
ലോറിയുടെ കാബിനിലെ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ലോറി അർജുൻ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.