Advertisment

അര്‍ജുന്റെ ലോറി പൂര്‍ണ്ണമായും കരയ്ക്ക് കയറ്റി: കാബിനുള്ളില്‍ കൂടുതല്‍ അസ്ഥികള്‍; കാബിനുള്ളില്‍ നിന്ന് കിട്ടിയ ഷര്‍ട്ടും ബനിയനുമെല്ലാം അര്‍ജുന്‍ ഉപയോഗിച്ചിരുന്നതാണെന്ന് തിരിച്ചറിഞ്ഞ് സഹോദരന്‍; ലോറിയിലുള്ള അര്‍ജുന്‍ ഉപയോഗിച്ച വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് കൃഷ്ണപ്രിയ

ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. 

New Update
arjun

ഷിരൂര്‍: അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയില്‍ നിന്ന് പൂര്‍ണമായും കരയ്ക്ക് കയറ്റി. ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തിയിട്ടുണ്ട്.

Advertisment

ലോറിയുടെ കാബിനുള്ളില്‍ നിന്ന് കിട്ടിയ ഷര്‍ട്ടും ബനിയനുമെല്ലാം അര്‍ജുന്‍ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞു.

അര്‍ജുന്‍ ഉപയോഗിച്ച ലോറിയിലുള്ള വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ കൃഷ്ണപ്രിയ സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനാ ഫലം വന്നാല്‍ നാളെത്തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. 

Advertisment