Advertisment

ലോറിയുടെ കാബിനുള്ളില്‍ മൊബൈല്‍ ഫോണുകളും പേഴ്‌സും മകനുള്ള കളിപ്പാട്ടവും; ഉള്ളുലച്ച് അര്‍ജുന്‍

പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലേക്ക് മൃതദേഹം എത്തിക്കുമ്പോള്‍ കര്‍ണാടക പൊലീസ് അനുഗമിക്കും.

New Update
arjun lorry

ഷിരൂര്‍: അര്‍ജുന്റെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും പേഴ്‌സും വാച്ചും മകനുള്ള കളിപ്പാട്ടങ്ങളും പുറത്തെടുത്തു.

Advertisment

അര്‍ജുന്റെ വസ്ത്രങ്ങളും നേരത്തെ പുറത്തെടുത്തിരുന്നു. ഇന്ന് രാവിലെ പൂര്‍ണമായും പുറത്തെത്തിച്ച ലോറിയുടെ കാബിനില്‍ പരിശോധന തുടരുകയാണ്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകുമെന്ന് ഉത്തര കന്നഡ എസ്പി എം നാരായണ പ്രതികരിച്ചു.  ഇരു സംസ്ഥാനങ്ങളും ചേര്‍ന്നുള്ള കൂട്ടായ ദൗത്യമാണ് ഷിരൂരില്‍ നടന്നതെന്നും എം നാരായണ പറഞ്ഞു.

സാമ്പിളുകള്‍ മംഗളൂരു ഫോറന്‍സിക് ലാബിലേക്ക് അയച്ചു. പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലേക്ക് മൃതദേഹം എത്തിക്കുമ്പോള്‍ കര്‍ണാടക പൊലീസ് അനുഗമിക്കും.

Advertisment