New Update
/sathyam/media/media_files/dNVIqNVSFQWsi2iCZ8DW.jpg)
ബംഗളൂരു: അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഇന്നിറങ്ങും. കര്‍ണ്ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലാഗാവ് ക്യാമ്പില്‍ നിന്നുള്ള കരസേനയാണ് എത്തുക.
Advertisment
അര്‍ജുന്‍ ഇന്ന് തന്നെ തിരികെയെത്തുമെന്ന് എംഎല്‍എ സതീഷ് സെയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പരിഭ്രമപ്പെടേണ്ടതില്ല. സഹോദരനായുള്ള തിരച്ചില്‍ തുടരുകയാണ്. ഒന്നും സംഭവിക്കില്ല. പ്രാര്‍ത്ഥിക്കൂ എന്നും സതീഷ് സെയില്‍ സഹോദരിക്ക് ഉറപ്പുനല്‍കി.
അര്‍ജുനെ കണ്ടെത്തുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുടെ സഹായം തേടിയിരുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കാനാണ് സഹായം തേടിയതെന്ന് കെ സി വേണുഗോപാല്‍ എം പി അറിയിച്ചു.
ഐഎസ്ആര്‍ഒ ചെയര്‍മാനുമായി സംസാരിച്ചു. തിരച്ചിലിന് ഐഎസ്ആര്‍ഒ സഹായിക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കിയതായും കെ സി വേണുഗോപാല്‍ അറിയിച്ചു.