New Update
/sathyam/media/media_files/gMC7U6aoug2QR7lu0UDY.jpg)
ബംഗളൂരു: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ലോറി എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്ന് എന്‍ഐടി സംഘം വ്യക്തമാക്കി. പരിശോധന തുടരുകയാണ്.
Advertisment
ജിപിഎസ് സിഗ്നല്‍ ലഭിച്ച സ്ഥലത്ത് പരിശോധിച്ചെങ്കിലും പോസിറ്റീവായ ഒന്നും കണ്ടെത്താനായില്ല. കൂടുതല്‍ പരിശോധന തുടരുകയാണ്. ഗ്രൗന്‍ഡ് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചാണ് എന്‍ഐടി സംഘത്തിന്റെ പരിശോധന തുടരുന്നതെന്നും എന്‍ഐടി വിദഗ്ധന്‍ നീല്‍ വ്യക്തമാക്കി.
ഒരു വാഹനത്തിന്റെ ആകൃതിയില്‍ സിഗ്നല്‍ ലഭിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. എന്നാല്‍ ആ രൂപത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല.
കൂടുതല്‍ പരിശോധനയില്‍ വ്യക്തമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോറി ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലായിടത്തും പരിശോധന നടത്തുകയാണ്.