/sathyam/media/media_files/XeeICRKkSfWt7CBTPpjQ.jpg)
ബെംഗളൂരു: മംഗളൂരുവിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ അർജുനെ കണ്ടെത്താനായി ആറാാം നാളും രക്ഷാപ്രവർത്തനം തുടരുന്നു. തെരച്ചിലിനായി ഇന്ന് സൈന്യം ഷിരൂരിലെത്തും.
60 പേരടങ്ങുന്ന സൈനിക സംഘമാണ് ബെലഗാവി ക്യാമ്പിൽ നിന്നെത്തുന്നത്. ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ കൂടുതൽ ഫലപ്രദമായ തെരച്ചിനായി ഐഎസ്ആര്‍ഒയുടെ സഹായം തേടിയിട്ടുണ്ട്.
അർജുന്റെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉൾപ്പെടെ കത്തയച്ചിരുന്നു. അഞ്ചു ദിവസം പിന്നിടുമ്പോഴും അർജുനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സൈന്യമിറങ്ങുന്നത്.
അർജുനെ കണ്ടെത്താൻ അത്യാധുനിക റഡാർ ഉപയോഗിച്ച് ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു. തെരച്ചിലിൽ മണ്ണിനടിയിലായി ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ ഭാഹത്ത് ഇന്ന് കൂടുതൽ തെരച്ചിൽ നടത്തും. ശനിയാഴ്ച രാത്രി നിർത്തിവെച്ച തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭിച്ചിട്ടുണ്ട്.
കര്‍ണാടക എസ്.ഡി.ആര്‍.എഫ് സംഘം, കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, അര്‍ജുന്റെ ബന്ധു ജിതിന്‍ തുടങ്ങിയവര്‍ അപകടസ്ഥലത്തേക്ക് തിരച്ചിലിനായി പുറപ്പെട്ടിട്ടുണ്ട്.