സിഗ്നല്‍ ലഭിച്ചത് മരത്തിന്റെയോ കല്ലിന്റെയോ അല്ല, കണ്ടെത്തിയിരിക്കുന്നത് വലിയ ലോഹ ഭാഗം തന്നെ; ലോറി 8 മീറ്റര്‍ താഴ്ചയിലെന്ന് സംശയം

സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് പരിശോധന നടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളിയാണ്. ആശങ്കയായി മണ്ണിടിച്ചില്‍ ഭീഷണിയുമുണ്ട്.

New Update
shiroor Untitledan

ബംഗളൂരു: അര്‍ജുനായുള്ള തെരച്ചിലില്‍ നിര്‍ണായക വിവരം. ലോറി എട്ട് മീറ്റര്‍ താഴ്ചയിലുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍ ലഭിച്ചിരിക്കുന്നത്.

Advertisment

അല്‍പസമയത്തിനകം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. അത്യാധുനിക റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്‌നല്‍ ലഭിച്ചത്.

രണ്ട് റഡാറുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് പരിശോധന. തെരച്ചില്‍ നിര്‍ണായക സിഗ്‌നല്‍ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കി. വിശ്വസനീയമായ സിഗ്‌നലാണ് ലഭിച്ചിരിക്കുന്നത്. അഞ്ച് മിനിറ്റിനകം തന്നെ സ്ഥിരീകരണം ഉണ്ടാകും.

സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് പരിശോധന നടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളിയാണ്. ആശങ്കയായി മണ്ണിടിച്ചില്‍ ഭീഷണിയുമുണ്ട്.

മുഴുവന്‍ പ്രവര്‍ത്തനവും ഈ സ്ഥലം കേന്ദ്രീകരിച്ചാണ്. സിഗ്‌നല്‍ ലഭിച്ചത് മരത്തിന്റെയോ കല്ലിന്റെയോ അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വലിയ ലോഹ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് എന്താണെന്ന് ഉറപ്പിക്കാന്‍ മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. കനത്ത മഴയാണ് ഇപ്പോള്‍ തുടരുന്നത്. ശക്തമായ കാറ്റുമുണ്ട്.

Advertisment