ദൗത്യത്തിന് സൈന്യമുണ്ട്, കേരളത്തില്‍ നിന്ന് വന്ന രക്ഷാപ്രവര്‍ത്തകര്‍ പുറത്തുപോകണം; മലയാളി രക്ഷാ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെന്ന് പരാതി

തങ്ങളുടെ ലോറി മാറ്റിയ ശേഷമാണ് മൂന്നാമതായി വലിയ ശക്തിയില്‍ മണ്ണിടിഞ്ഞത്. ആര്‍മി ലൊക്കേറ്റ് ചെയ്ത ഭാഗത്ത് തന്നെ ലോറിയുണ്ടാകാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞു.

New Update
arjUntitledan

ബംഗളൂരു:  മലയാളി രക്ഷാ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെന്ന് പരാതി. ദൗത്യത്തിന് സൈന്യമുണ്ടെന്നും കേരളത്തില്‍ നിന്ന് വന്ന രക്ഷാപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. ജില്ലാ പൊലീസ് മേധാവിയാണ് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.

Advertisment

ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നതിന്റെ തൊട്ടടുത്ത് നിന്നാണ് തങ്ങളുടെ ടാങ്കര്‍ എടുത്ത് മാറ്റിയതെന്ന് അപകടത്തിന്റെ ദൃക്സാക്ഷി അഭിലാഷ് പറഞ്ഞു. മൂന്ന് ഘട്ടമായാണ് മണ്ണിടിച്ചിലുണ്ടായത്.

തങ്ങളുടെ ലോറി മാറ്റിയ ശേഷമാണ് മൂന്നാമതായി വലിയ ശക്തിയില്‍ മണ്ണിടിഞ്ഞത്. ആര്‍മി ലൊക്കേറ്റ് ചെയ്ത ഭാഗത്ത് തന്നെ ലോറിയുണ്ടാകാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞു.

Advertisment