രഞ്ജിത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല; സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം തെരച്ചില്‍ നടത്തും; സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പി

താന്‍ ആവശ്യപ്പെടുന്ന മെഷിനുകള്‍ ലഭ്യമാക്കുന്നില്ല. ഹൈ ഡ്രില്ലിങ് മെഷിനറികള്‍ ലഭ്യമാക്കണം. അര്‍ജുനായുള്ള തെരച്ചില്‍ ശരിയായ ദിശയിലായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.

New Update
arjun lorry four


ബംഗളൂരു:  ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അര്‍ജുന്റെ ബന്ധുക്കളെയും തടഞ്ഞു. അര്‍ജുന്റെ സഹോദരന്‍ ജിതിനെ ഉള്‍പ്പടെയാണ് തടഞ്ഞത്. പിന്നീട്  ജിതിന് മാത്രം പ്രദേശത്തേക്ക് പ്രവേശിക്കാന്‍ എസ്പി അനുമതി നല്‍കി.

Advertisment

അതെസമയം രഞ്ജിത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല. സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പി അറിയിച്ചു. സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം തെരച്ചില്‍ നടത്തും. ദുരന്തസ്ഥലത്തേക്ക് പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതിയില്ല. 

ഷിരൂരില്‍ തെരച്ചിലിന് പൊലീസും ജില്ലാ ഭരണകൂടവും സഹകരിക്കുന്നില്ലെന്ന് രഞ്ജിത് ഇസ്രയേലി ആരോപിച്ചു. കരയില്‍ പരിശോധന പൂര്‍ത്തിയായത് എണ്‍പത് ശതമാനം മാത്രമാണ്. തെരച്ചിലിന് സഹകരിക്കുന്നത് എന്‍ഡിആര്‍എഫ് മാത്രമാണ്.

താന്‍ ആവശ്യപ്പെടുന്ന മെഷിനുകള്‍ ലഭ്യമാക്കുന്നില്ല. ഹൈ ഡ്രില്ലിങ് മെഷിനറികള്‍ ലഭ്യമാക്കണം. അര്‍ജുനായുള്ള തെരച്ചില്‍ ശരിയായ ദിശയിലായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.

അപകട സ്ഥലത്തേക്ക് ആരെയും കടത്തിവിടുന്നില്ലെന്നും പരാതിയുണ്ട്. പൊലീസ് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഉദ്യോഗസ്ഥര്‍ എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്നും രഞ്ജിത് ആരോപിച്ചു.

Advertisment