കണ്ടെത്താനുള്ളത് അര്‍ജുന്‍ അടക്കം മൂന്നുപേരെ; ആകാശത്തുനിന്ന് നിരീക്ഷിച്ച് ചെളിക്കടിയില്‍ പൂഴ്ന്നുപോയ വസ്തുക്കളുടെ സിഗ്‌നലുകള്‍ കണ്ടെത്തുന്ന ഐബോഡ് തിരച്ചിലിനായി ഉപയോഗിക്കും; തിരച്ചില്‍ നടത്തുന്നത് കര, നാവിക സേനകള്‍ ഒത്തുചേര്‍ന്ന്; രക്ഷാദൗത്യത്തിന്റെ ഭാഗമായി വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥന്‍ എം.ഇന്ദ്രബാലും

സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്നു നടക്കുക. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നാണ് സോണാർ സിഗ്നലും ലഭിച്ചത്. 

New Update
arjun lorry four

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസവും തുടരും.

Advertisment

സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്നു നടക്കുക. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നാണ് സോണാർ സിഗ്നലും ലഭിച്ചത്. 

ആകാശത്തുനിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്നുപോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമായ ഐബോഡ് ഇന്ന് തിരച്ചിലിനായി ഉപയോഗിക്കും. കര, നാവിക സേനകൾ ഒത്തുചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം.ഇന്ദ്രബാൽ രക്ഷാദൗത്യത്തിന്റെ ഭാഗമാകും. അപകടത്തിൽപ്പെട്ട അർജുൻ അടക്കം മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്. 

ജൂലൈ 16 നാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി മണ്ണിടിച്ചിലിൽ പെട്ടത്.

ദേശീയപാതയിലെ മണ്ണ് പൂർണമായി നീക്കിയിട്ടും അർജുനെ കണ്ടെത്താൻ കഴിഞ്ഞില്ല, തുടർന്നാണ് തിരച്ചിൽ പുഴയിലേക്ക് കൂടി വ്യാപിപ്പിച്ചത്. റഡാർ പരിശോധനയിൽ പുഴയിൽ നിന്ന് ചില സിഗ്നലുകൾ ലഭിച്ചതാണ് പുഴയിൽതന്നെ തിരച്ചിൽ തുടരാൻ രക്ഷാദൗത്യ സംഘം തീരുമാനിച്ചത്. 

Advertisment