അപകട സ്ഥലത്ത് ഉണ്ടായിരുന്നത് 3 ടാങ്കറുകൾ; രണ്ടെണ്ണം കാലി; രക്ഷാപ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് കർണാടക സർക്കാർ

രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം കര്‍ണാടക സര്‍ക്കാര്‍ തള്ളി . കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

New Update
arjun missing

ബംഗളൂരു:  അങ്കോലയിലെ അപകട സ്ഥലത്തുണ്ടായിരുന്നത് 3 ടാങ്കറുകള്‍ എന്ന് കര്‍ണാടക സര്‍ക്കാര്‍. ബിപി സി എല്ലിന്റെ 2 ടാങ്കറുകളില്‍ ഇന്ധനമുണ്ടായിരുന്നില്ല.

Advertisment

എച്ച്പിയുടെ ടാങ്കര്‍ നദിക്കുള്ളില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്‌ഫോടനമുണ്ടായി എന്ന അഭ്യൂഹങ്ങളെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം കര്‍ണാടക സര്‍ക്കാര്‍ തള്ളി . കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിവരമറിഞ്ഞപ്പോള്‍ ജില്ലാ ഭരണകൂടം ഇടപ്പെട്ടുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment