/sathyam/media/media_files/UBgOyCmWKH1O1fjGhTqg.jpg)
ബംഗളൂരു: ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ നാവിക സംഘം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. റഡാര്‍ പരിശോധനയ്ക്ക് ശേഷം പരിശോധന തുടരുമെന്നാണ് സൂചന.
അര്‍ജുനെ കണ്ടെത്താനായി എത്തിച്ചിരിക്കുന്ന അഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടര്‍ നിസ്സാരക്കാരനല്ല. 2.4 കിലോമീറ്റര്‍ ദൂരത്തില്‍ പറത്താവുന്ന ഡ്രോണാണിത്. മണ്ണില്‍ 20 മീറ്ററും വെള്ളത്തില്‍ 70 മീറ്റര്‍ ആഴത്തിലും പരിശോധന നടത്താം.
മഞ്ഞ് , വെള്ളം, പാറ , മരുഭൂമി എന്നിവിടങ്ങളില്‍ തിരച്ചിലിന് ഉപയോഗിക്കാം. ഉപകരണം പ്രവര്‍ത്തിപ്പിക്കുക പരിശീലനം നേടിയ രണ്ട് സൈനികരാണ്. പ്രധാനമായും ഉപയോഗിക്കുന്നത് മിന്നല്‍ പ്രളയവും ഹിമപാതവും ഉണ്ടായ ഇടങ്ങളില്‍. മണ്ണിനടിയില്‍ മനുഷ്യ സാന്നിധ്യം ഉണ്ടെങ്കില്‍ അറിയാനാകും.
മൃതദേഹം കണ്ടെത്താനുളള പരിശോധനയിലും സഹായകമാകും. ഐഇഡി / മൈന്‍ എന്നിവ കണ്ടെത്താം. രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും.
എല്ലാ കാലാവസ്ഥയിലും ഇത് ഉപയോഗിക്കാം. കനത്ത മഴയിലും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയാലും ഉപയോഗിക്കാം.
2024 മെയ് മാസത്തില്‍ സൈന്യം ട്രയല്‍ നടത്തി. കുപ്‌വാരയിലും ദില്ലിയിലും ട്രയല്‍ നടത്തി. മൂന്ന് കോടിയിലധികം രൂപയാണ് ഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറുടെ വില.