New Update
/sathyam/media/media_files/X8Pxb36VLW5ooe2alVdf.jpg)
ബംഗളൂരു: ഷിരൂര്‍ അപകടത്തില്‍ സംഭവത്തെക്കുറിച്ച് കൃത്യമായ വിവരമില്ലെന്ന് ഗവര്‍ണര്‍. ആറു ദിവസമായിട്ടും അര്‍ജുനെ കണ്ടെത്താനായിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ആറു ദിവസമായിട്ടും അര്‍ജുനെ കണ്ടെത്താത്തതില്‍ ഗവര്‍ണര്‍ ആശ്ചര്യം രേഖപ്പെടുത്തി.
Advertisment
അര്‍ജുനെ രക്ഷാദൗത്യത്തിന് ആശങ്കയായി അങ്കോലയില്‍ കനത്ത മഴ തുടരുന്നു. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് വിവരം.
അപകടത്തില്‍ കൂടുതല്‍ പേരെ കാണാനില്ലെന്ന പരാതിയുമായി പ്രദേശവാസികള്‍ രംഗത്തെത്തി. അപകട സ്ഥലത്ത് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. മൂന്ന് പേരെ കൂടി കാണാനില്ലെന്നും പരാതിയുണ്ട്.