അത്യാധുനിക മെഷീൻ എത്തി; പ്രതീക്ഷയുണർന്നു: സ്ഥലം കണ്ടെത്തൽ ഇനി എളുപ്പമാകും; ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിക്കും; തെരച്ചില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് സുരേഷ് ഗോപി

എന്താണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ നോക്കിവരികയാണ്. അര്‍ജുന്റെ വാഹനം മണ്ണിനടിയില്‍ ഇല്ല എന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

New Update
arju Untitledan

ബംഗളൂരു:  മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള അത്യാധുനിക മെഷീന്‍ എത്തി. ഇതോടെ പ്രതീക്ഷയുണര്‍ന്നിരിക്കുകയാണ്. ലോറിയുള്ള സ്ഥലം കണ്ടെത്തല്‍ ഇനി എളുപ്പമാകുമെന്നാണ് കരുതുന്നത്.

Advertisment

തെരച്ചില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് സുരേഷ് ഗോപി എംപി പ്രതികരിച്ചു. ഇത് ഔദാര്യമായി കണക്കാക്കേണ്ട. ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിക്കും.

എന്താണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ നോക്കിവരികയാണ്. അര്‍ജുന്റെ വാഹനം മണ്ണിനടിയില്‍ ഇല്ല എന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

അര്‍ജുനെ കണ്ടെത്താന്‍ ഏതറ്റം വരെയും പോകുമെന്ന് എം കെ രാഘവന്‍ എംപി പ്രതികരിച്ചു. ദൗത്യം ഏകോപിപ്പിക്കാന്‍ ഒരാളെ നിയോഗിക്കണം. കരസേനയ്ക്ക് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisment