New Update
/sathyam/media/media_files/IvrhiuqXnLghC5bpiKx1.jpg)
ബംഗളൂരു: അര്‍ജുനായുള്ള തിരച്ചിലില്‍ ദൗത്യ മേഖലയിലെ കനത്ത മഴ മണ്ണ് നീക്കത്തിന് തടസ്സമാകുന്നു. വെള്ളത്തില്‍ കുതിര്‍ന്ന മണ്ണ് നീക്കം ചെയ്യാന്‍ ബൂം എസ്‌കവേറ്റേഴ്സ് ബുദ്ധിമുട്ട് നേരിടുകയാണ്.
Advertisment
തട്ടുകട നിലനിന്നിരുന്ന മേഖലയിലാണ് മണ്ണെടുപ്പ് നടക്കുന്നത്. മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാന്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചും പരിശോധന നടക്കുന്നുണ്ട്. ഇതിനിടെ അനുമതി കിട്ടിയാലുടന്‍ നേവി സംഘം നദിയിലും ഡൈവിംഗ് നടത്തും.
ഗംഗാവലി നദിയുടെ നടുവില്‍ രൂപപ്പെട്ട മണ്‍തുരുത്തിന് സമീപം വെള്ളത്തില്‍ തിരയാന്‍ ദൗത്യസംഘം ഒരുങ്ങിയിട്ടുണ്ട്. ഗംഗാവലി നദിയുടെ നടുവില്‍ രൂപപ്പെട്ട മണ്‍തുരുത്തില്‍ ബോട്ട് കെട്ടിയിട്ടാണ് അതിന് സമീപം ദൗത്യസംഘം തിരച്ചിലിന് തയ്യാറെടുക്കുന്നത്.