അടിയൊഴുക്ക് ശക്തമായതിനാല്‍ ദൗത്യം ദുഷ്‌കരം, മല്‍പ്പെ സംഘത്തിന്റെ രണ്ട് ബോട്ടുകള്‍ നദിയുടെ നടുവിലെ മണ്‍കൂനയില്‍ അടുപ്പിച്ചു, ഒരു ബോട്ട് കരയിലും എത്തിച്ചു; തിരച്ചില്‍ താത്കാലികമായി നിര്‍ത്തി

ഇക്കാര്യം കേരള മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ദൗത്യം കൂടുതല്‍ ഊര്‍ജിതമാക്കുക, തിരച്ചില്‍ പ്രക്രിയ തുടരുക എന്നീ ആവശ്യങ്ങളാണ് കേരളം മുന്നോട്ട് വെച്ചതെന്നും മന്ത്രി അറിയിച്ചു.

New Update
arjun Untitleddel

ഷിരൂര്‍: അടിയൊഴുക്ക് ശക്തമായതിനാല്‍ ദൗത്യം ദുഷ്‌കരം. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി പ്രദേശത്ത് അടിയൊഴുക്ക് ശക്തമാണ്.

Advertisment

ഒഴുക്കിന്റെ ശക്തി അളക്കാന്‍ വേണ്ടി മല്‍പെ ഇട്ട കേബിള്‍ പൊട്ടി. മല്‍പ്പെ സംഘത്തിന്റെ രണ്ട് ബോട്ടുകള്‍ നദിയുടെ നടുവിലെ മണ്‍കൂനയില്‍ അടുപ്പിച്ചു. ഒരു ബോട്ട് കരയിലും എത്തിച്ചു.

തിരച്ചില്‍ നടപടി പ്രക്രിയ കുറച്ചുകൂടി ഊര്‍ജ്ജിതമായി തുടരണമെന്ന് കര്‍ണാടകയോട് അഭ്യര്‍ത്ഥിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.