ഷിരൂര്‍: നദിയില്‍ തിരച്ചില്‍ പുനരാരംഭിച്ചു. ഈശ്വര്‍ മല്‍പെയുടെ തിരച്ചിലിന് ശേഷം എന്താണെന്ന് അറിയില്ലെന്ന് എ കെ എം അഷ്‌റഫ് എം എല്‍ എ പ്രതികരിച്ചു.
മുഖ്യമന്ത്രിമാര്‍ തമ്മില്‍ സംസാരിച്ച് പ്ലാന്‍ ബി ഉണ്ടാകണം. ട്രക്കില്‍ അര്‍ജുന്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
അടിയൊഴുക്ക് ശക്തമായതിനാല്‍ ദൗത്യം ദുഷ്‌കരമാണ്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി പ്രദേശത്ത് അടിയൊഴുക്ക് ശക്തമാണ്.
ഒഴുക്കിന്റെ ശക്തി അളക്കാന്‍ വേണ്ടി മല്‍പെ ഇട്ട കേബിള്‍ പൊട്ടി. മല്‍പ്പെ സംഘത്തിന്റെ രണ്ട് ബോട്ടുകള്‍ നദിയുടെ നടുവിലെ മണ്‍കൂനയില്‍ അടുപ്പിച്ചു. ഒരു ബോട്ട് കരയിലും എത്തിച്ചു.