/sathyam/media/media_files/ugpljnldcENVhsJfoNEb.jpg)
ബംഗളൂരു: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ ഷിരൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.കണ്ടെത്തിയത് ഒരു പുരുഷന്റെ മൃതദേഹമാണെന്നാണ് വിവരം. ഷിരൂരില്‍ ഇനി കണ്ടെത്താനുള്ളത് അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ്.
കടല്‍തീരത്തു നിന്ന് മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മത്സ്യ തൊഴിലാളിയെ കാണാതായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൃതദേഹം ഇയാളുടെതാണോയെന്നും സംശയിക്കുന്നുണ്ട്.
ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണ്. മൃതദേഹം കണ്ടെത്തിയതായി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും സ്ഥിരികരിച്ചിട്ടുണ്ട്. അര്‍ജുന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
അതെസമയം മൃതദേഹം ഷിരൂര്‍ ദുരന്തത്തില്‍പ്പെട്ടവരുടെതാകാന്‍ സാധ്യതയില്ലെന്നാണ് എംഎല്‍എ സതീഷ് സെയില്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.
മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഈശ്വർ മൽപെ സ്ഥലത്തില്ല. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം ജീർണാവസ്ഥയിലായതിനാൽ ആരുടേതെന്ന് പറയാൻ കഴിയില്ല. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈശ്വർ മൽപെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്. അതിനിടെ, ഡിഎൻഎ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
നേരത്തെ, അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിൻ്റെ കൈവശം വെച്ചിരുന്നു. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്.