New Update
/sathyam/media/media_files/FH0lLbzQALHznt43Ysfb.jpg)
ഷിരൂര്‍: ഷിരൂരില്‍ നേവി നടത്തിയ തിരച്ചിലില്‍ പുഴയ്ക്കടിയില്‍ നിന്ന് ലോഹ ഭാഗം കണ്ടെത്തി. ലോറിയുടേതെന്ന് തോന്നിപ്പിക്കുന്ന ലോഹഭാഗമാണ് കണ്ടെത്തിയത്.
Advertisment
ഗംഗാവലിയുടെ അടിത്തട്ട് മണ്ണും ചെളിയും വീണ് കട്ടിയായി കിടക്കുകയാണെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. ഒത്തിരി ഡൈവ് ചെയ്തു. മൂന്ന് സിലിണ്ടര്‍ കാലിയായി.
പത്ത് ഡൈവില്‍ കൂടുതല്‍ നടത്തി. ജാക്കി കിട്ടിയ സ്ഥലത്ത് നിന്നും പ്രത്യേകിച്ച് ഒന്നും കിട്ടിയിട്ടില്ല. അടിവശം തെളിഞ്ഞ് കാണാം. മുപ്പത് അടി താഴ്ച്ചയുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
മണ്ണ് കട്ടിയായി. നിന്നാല്‍ ആണ്ടുപോകില്ല. കിട്ടിയ അസ്ഥി കഷണം മൃഗത്തിന്റേതാണ്. മണ്ണും കല്ലും പ്രശ്നമാണ്. കോണ്‍ക്രീറ്റ് ഇല്ല. സംശയം തോന്നുന്ന സ്പോട്ട് ഇല്ല. കമ്പി കുത്തി നോക്കി. കമ്പി ഉള്ളിലേക്ക് പോകുന്നില്ല. അത്രകട്ടിയാണ് അടിത്തട്ടെന്നും മല്‍പെ പ്രതികരിച്ചു.