ഷിരൂരിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നു പേർക്കായുള്ള തിരച്ചിൽ കർണാടക സർക്കാർ തത്കാലം പുനരാരംഭിക്കില്ല; ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിൽ ദൗത്യം പുനരാരംഭിക്കുന്നത് സംബന്ധിച്ച സൂചനകളില്ല

പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഓഗസ്റ്റ് 16 ന് നിർത്തിവെച്ചതായാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. സർക്കാർ റിപ്പോർട്ടിൽ എതിർവാദമുണ്ടെങ്കിൽ സമർപ്പിക്കാൻ അർജുൻ്റെ കുടുംബത്തിന് കോടതി അനുമതി നൽകി.

New Update
arjunUntitleddr

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നു പേർക്കായുള്ള തിരച്ചിൽ കർണാടക സർക്കാർ തത്കാലം പുനരാരംഭിക്കില്ലെന്ന് റിപ്പോര്‍ട്ട്‌. ദൗത്യം പുനരാരംഭിക്കുന്നത് സംബന്ധിച്ച് കർണാടക ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിൽ സൂചനകളില്ല.

Advertisment

പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഓഗസ്റ്റ് 16 ന് നിർത്തിവെച്ചതായാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. സർക്കാർ റിപ്പോർട്ടിൽ എതിർവാദമുണ്ടെങ്കിൽ സമർപ്പിക്കാൻ അർജുൻ്റെ കുടുംബത്തിന് കോടതി അനുമതി നൽകി.

മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പു നൽകി. സെപ്റ്റംബർ 18ന് കേസ് ഹൈക്കോടതി പരിഗണിക്കും.

Advertisment