കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്ത് എത്തിക്കാന്‍ വൈകും; ഷിരൂര്‍ ദൗത്യം വീണ്ടും പ്രതിസന്ധിയില്‍

കനത്ത കാറ്റ് മൂലം ഡ്രഡ്ജര്‍ വഹിച്ചുള്ള ടഗ് ബോട്ടിന് പതുക്കെ മാത്രമേ സഞ്ചരിക്കാന്‍ കഴിയുന്നുള്ളൂ.

New Update
arjun rescue

ഷിരൂര്‍: ഷിരൂര്‍ ദൗത്യം വീണ്ടും വൈകുമെന്ന് റിപ്പോര്‍ട്ട്. കടലില്‍ കാറ്റ് ശക്തമായതിനാല്‍ തെരച്ചില്‍ നടത്താനുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്ത് എത്തിക്കാന്‍ വൈകുമെന്നാണ് വിവരം.

Advertisment

കനത്ത കാറ്റ് മൂലം ഡ്രഡ്ജര്‍ വഹിച്ചുള്ള ടഗ് ബോട്ടിന് പതുക്കെ മാത്രമേ സഞ്ചരിക്കാന്‍ കഴിയുന്നുള്ളൂ. ഇന്ന് ഉച്ചയോടെയോ വൈകിട്ടോടെയോ മാത്രമേ ബോട്ട് കാര്‍വാര്‍ തീരത്ത് എത്തിക്കാന്‍ കഴിയൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇന്ന് കര്‍വാര്‍ കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ എപ്പോള്‍ ടഗ് ബോട്ട് ഷിരൂരിലേക്ക് കൊണ്ട് പോകും എന്നതില്‍ അന്തിമ തീരുമാനമുണ്ടാകും.

Advertisment