ഞങ്ങള്‍ക്കും ഇത് അവസാന പ്രതീക്ഷ, മൂന്നാം ദൗത്യത്തിൽ ലോറിയുടെ ക്യാബിൻ കിട്ടുമെന്നാണ് പ്രതീക്ഷ; ദൗത്യത്തിന് ശേഷം കുടുംബാംഗങ്ങൾ മുഴുവനും ഷിരൂരിലേക്ക് എത്തുമെന്ന് അർജുന്റെ സഹോദരി

ഭര്‍ത്താവ് ഇവിടെയുണ്ട്. അര്‍ജുന്‍ അപകടത്തില്‍പ്പെട്ട സ്ഥലം കാണാനാണ് ഞാനും എത്തിയത്.

New Update
arjun Untitledkukki

ബെംഗ്‌ളൂരു : കര്‍ണാടകയിലെ ഷിരൂരിലെ പരിശോധന സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയുമെത്തി. മൂന്നാം ദൗത്യത്തില്‍ ലോറിയുടെ ക്യാബിന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരി അഞ്ജു പ്രതികരിച്ചു. 

Advertisment

തങ്ങള്‍ക്കും ഇത് അവസാന പ്രതീക്ഷയാണ്. ഭര്‍ത്താവ് ഇവിടെയുണ്ട്. അര്‍ജുന്‍ അപകടത്തില്‍പ്പെട്ട സ്ഥലം കാണാനാണ് ഞാനും എത്തിയത്.

ദൗത്യത്തിന് ശേഷം കുടുംബാംഗങ്ങള്‍ മുഴുവനും ഷിരൂരിലേക്ക് എത്തുമെന്നും അഞ്ജു അറിയിച്ചു. 

Advertisment