ഷിരൂരിലെ തിരച്ചിലില്‍ ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി; പുഴയില്‍ ധാരാളം തടിക്കഷണങ്ങള്‍, തടിക്കഷണങ്ങള്‍ മുഴുവനായി പുറത്തെത്തിക്കുന്നില്ല, കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഈശ്വര്‍ മാല്‍പെ

പുഴയുടെ അടിത്തട്ടില്‍ ധാരാളം കല്ലുകളും മരങ്ങളും ഉണ്ടെന്ന് മാല്‍പെ പറഞ്ഞു.

New Update
arjun rescue

ഷിരൂര്‍: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി. തടിക്കഷണങ്ങള്‍ പുഴയില്‍ ധാരാളമുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു.

Advertisment

തടിക്കഷണങ്ങള്‍ മുഴുവനായി പുറത്തെത്തിക്കുന്നില്ലെന്നും കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുഴയുടെ അടിത്തട്ടില്‍ ധാരാളം കല്ലുകളും മരങ്ങളും ഉണ്ടെന്ന് മാല്‍പെ പറഞ്ഞു.

തിരച്ചിലില്‍ ഇന്ന് നിര്‍ണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. എട്ട് മണിയോടെ തിരച്ചില്‍ പുനരാരംഭിച്ചു.

ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പ്രതികരിച്ചിരുന്നു. തിരച്ചിലിനൊപ്പം തന്നെ മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Advertisment