അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി; മണ്ണിടിച്ചിലിൽ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തി, ഇനിയും നീളത്തിൽ കയർ ഉണ്ട്, ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ; ഇപ്പോൾ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്ന് മനാഫ്

. ഈശ്വർ മാൽപേയെ ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും ജില്ലാ ഭരണകൂടമെന്ന് ജിതിൻ പറഞ്ഞു.

New Update
arjun Untitledtec

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുന്നു. ഇന്നത്തെ തെരച്ചിലിൽ മണ്ണിടിച്ചിലിൽ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തി.

Advertisment

ഇന്നത്തെ ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ വ്യക്തമാക്കി. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു.

അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. മറ്റു നിർദ്ദേശങ്ങൾ ഒന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി.

നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയത് കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്‍റെ ഉടമ മനാഫ് പ്രതികരിച്ചു.

ഇനിയും നീളത്തിൽ കയർ ഉണ്ട്. ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പറ‍ഞ്ഞു.

ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന തിരച്ചിൽ നടപടികളിലും സംവിധാനത്തിലും പ്രതീക്ഷ വയ്ക്കുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു. ഈശ്വർ മാൽപേയെ ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും ജില്ലാ ഭരണകൂടമെന്ന് ജിതിൻ പറഞ്ഞു.

Advertisment