ഗംഗാവലി പുഴയില്‍ സ്ഫോടനം ഉണ്ടായെന്ന പ്രചാരണം തെറ്റ്, ഇലക്ട്രിക് ടവറും ഗ്യാസ് ടാങ്കറും ഉള്‍പ്പെടെ പുഴയില്‍ പതിച്ചപ്പോള്‍ നേരിയ സ്പാര്‍ക്ക് അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല; ഇനി ഗ്യാസ് ടാങ്കറിനെക്കുറിച്ച് ആലോചിക്കാനില്ല, അര്‍ജുന്റെ ലോറി കണ്ടെത്തുകയെന്ന കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് കാര്‍വാര്‍ എസ്പി

അര്‍ജുന്റെ ലോറിയിലെ ലൈറ്റ് റിഫ്‌ലക്ടറിന്റെ ഭാഗം കിട്ടിയത് നിര്‍ണായക വഴിത്തിരിവാണ്.

New Update
arjun

ബെംഗളൂരു: ഷിരൂരില്‍ ഇനി അര്‍ജുന്റെ ലോറി കണ്ടെത്തുകയെന്ന കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് കാര്‍വാര്‍ എസ്പി നാരായണ. ലോഹ ഭാഗങ്ങളുള്ള സ്ഥലങ്ങളെല്ലാം മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ഗ്യാസ് ടാങ്കറിന്റെ എഞ്ചിനും ടയറും ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം കണ്ടെത്തി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

ഇനി തെരച്ചില്‍ നടത്താനുള്ള സ്ഥലങ്ങളില്‍ അര്‍ജുന്റെ ലോറി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഗ്യാസ് ടാങ്കറിനെക്കുറിച്ച് ആലോചിക്കാനില്ലെന്നും ഇനി അര്‍ജുന്റെ ലോറി കണ്ടെത്തുകയെന്ന കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

അര്‍ജുന്റെ ലോറിയിലെ ലൈറ്റ് റിഫ്‌ലക്ടറിന്റെ ഭാഗം കിട്ടിയത് നിര്‍ണായക വഴിത്തിരിവാണ്. നേവി മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ തെരച്ചില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ലോഹ സാന്നിധ്യം ശക്തമായി കണ്ടെത്തിയ സ്ഥലങ്ങളിലായിരിക്കും പരിശോധന. കാലാവസ്ഥ പ്രതികൂലമായാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവരും. അതല്ലാതെ ഏതു സൗഹചര്യത്തിലും ദൗത്യം നിര്‍ത്തില്ല. മഴ പെയ്താല്‍ തെരച്ചില്‍ മന്ദഗതിയിലാകും.

മണ്ണിടിച്ചിലുണ്ടായപ്പോള്‍ ഗംഗാവലി പുഴയില്‍ സ്‌ഫോടനം ഉണ്ടായെന്ന പ്രചാരണം തെറ്റാണെന്നും ഇലക്ട്രിക് ടവറും ഗ്യാസ് ടാങ്കറും ഉള്‍പ്പെടെ പുഴയില്‍ പതിച്ചപ്പോള്‍ നേരിയ സ്പാര്‍ക്ക് അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും എസ്പി പറഞ്ഞു. 

Advertisment