ഷിരൂരിലെ റോഡിലുള്ള 90 ശതമാനം മണ്ണും നീക്കിക്കഴിഞ്ഞിട്ടും ട്രക്ക് കണ്ടെത്താനായില്ല; വണ്ടി നിർത്തിയിടാൻ സാധ്യതയുള്ള മേഖലയിലും ട്രക്കില്ല, ഇനി തെരച്ചിൽ ഗംഗാവതി പുഴയിലേക്ക്, പുഴയിലെ മൺകൂനകൾക്കിടയിൽ ട്രക്ക് പൂണ്ടു പോകാനും സാധ്യത; രക്ഷാപ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക് കടന്നെന്ന് കർണാടക റവന്യൂമന്ത്രി

New Update
C

ബാംഗ്ലൂർ: മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ റോഡിലുള്ള 90 ശതമാനം മണ്ണും നീക്കിക്കഴിഞ്ഞുവെന്ന് കർണാടക റവന്യൂമന്ത്രി കൃഷ്ണഭൈരഗൗഡ. എന്നാൽ ട്രക്ക് കണ്ടെത്താനായില്ലെന്ന മന്ത്രിയുടെ വാക്കുകൾ ഷിരൂരിലെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയാണ്.

Advertisment

കുടുംബത്തിന്റെയും രക്ഷാപ്രവർത്തകരുടേയും ആവശ്യമനുസരിച്ചുള്ള തരത്തിലുള്ള തിരച്ചിലാണ് നടത്തിയത്. റോഡിൽ കിടന്ന മണ്ണ് മുഴുവനായും നീക്കിക്കളഞ്ഞു. അതേസമയം റോഡിൻ്റെ വശത്ത് മലയോട് ചേർന്നും മണ്ണ് കൂനയുണ്ടെങ്കിലും അത് നീക്കുന്നത് ഭൂമിശാസ്ത്രപരമായി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും എന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.

റോഡിലെ 90ശതമാനം മണ്ണുനീക്കിക്കഴിഞ്ഞു. റഡാർ സിഗ്നൽ നൽകിയ ഭാഗത്തെ മണ്ണെല്ലാം നീക്കി. വണ്ടി നിർത്തിയിടാൻ സാധ്യതയുള്ള മേഖലയാണ് ഇത്. അവിടെ ട്രക്കിന്റ സാന്നിധ്യം കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ഇനി അടുത്ത നടപടികളിലേക്കാണ് രക്ഷാപ്രവർത്തനം നീങ്ങുക.

തൊട്ടടുത്ത പുഴയായ ഗംഗാവതിയിൽ പലയിടങ്ങളിലായി മഞ്ഞുമല രൂപപ്പെട്ടിട്ടുണ്ടെന്നും ഇനിയുള്ള സാധ്യത അതാണെന്നും മന്ത്രി പറഞ്ഞു.

Advertisment