New Update
/sathyam/media/media_files/NjKGl7f59NW2uPkpMMFC.jpg)
ബംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിന് ഡ്രെഡ്ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ. ഇതിനുള്ള ചെലവ് പൂർണമായി കർണാടക വഹിക്കും.
Advertisment
ഗോവയിൽനിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ഒരു കോടി രൂപയാണ് ചെലവ്. ഇന്ന് അർജുന്റെ കുടുംബവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയിലാണ് തെരച്ചിലിനായി ഡ്രെഡ്ജർ എത്തിക്കുമെന്ന് സിദ്ധരാമയ്യ അർജുന്റെ കുടുംബത്തെ അറിയിച്ചത്. അർജുന്റെ ബന്ധു ജിതിൻ, എം.കെ. രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എകഎം അഷറഫ്, കാർവാർ എംഎൽഎ സതീഷ് സെയ്ൽ എന്നിവരാണ് ഇന്ന് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയത്