മംഗളൂരുവിൽ പള്ളിക്ക് നേരെ കല്ലെറിഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

New Update
3455622

മംഗളൂരു: കർണാടകയിലെ മംഗലാപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കാട്ടിപ്പള്ളയിലെ ബദ്‍രിയ പള്ളിക്ക് നേരെ കല്ലെറിഞ്ഞ അഞ്ച് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

നബിദിനത്തിന്റെ തലേന്ന് ഞായറാഴ്ച രാത്രി 10.30 ഓടെ രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞ് ചില്ലുകൾ തകർത്തത്. തുടർന്ന് പ്രദേശവാസികൾ പള്ളിക്ക് സമീപം തടിച്ചുകൂടി.

ക്രമസമാധാനം നിലനിർത്താൻ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർക്കെതിരെ നിയമനടപടികൾ തുടരുകയാണ്. കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മംഗളൂരു പോലീസ് കമ്മീഷണർ പറഞ്ഞു.

Advertisment