/sathyam/media/media_files/2025/08/03/ashraf030825-2025-08-03-17-32-59.webp)
ബംഗളൂരു: കർണാടകയിൽ മലയാളി കോളജ് വിദ്യാർഥിനി പീഡനത്തിനിരയായി. സോളദേവനഹള്ളിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സ്വദേശിയായ അഷ്റഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പെൺകുട്ടി പെയിംഗ് ഗസ്റ്റായി താമസിച്ചിരുന്നത്. പത്ത് ദിവസം മുമ്പാണ് അഷ്റഫിന്റെ വീട്ടിൽ താൻ താമസം തുടങ്ങിയതെന്ന് വിദ്യാർഥിനി പരാതിയിൽ പറയുന്നു.
ശനിയാഴ്ച രാത്രി അഷ്റഫ് തന്റെ മുറിയിൽ വന്നു. തന്നോട് സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകൂ എന്ന് പറഞ്ഞതായും എന്നാൽ താൻ വിസമ്മതിച്ചപ്പോൾ അഷ്റഫ് തന്നെ വലിച്ചിഴച്ച് ഒരു കാറിൽ കയറ്റി ഒരു മുറിയിലേക്ക് കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
പുലർച്ചെ 2.15ഓടെ ഇയാൾ താമസിക്കുന്നിടത്ത് തന്നെ ഇറക്കിവിടുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.