New Update
/sathyam/media/media_files/uDUc7tHAowqIlWRjTK1T.jpg)
ബംഗളൂരു: പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് കനത്ത വെല്ലുവിളിയാണെന്ന് ഡിഫന്‍സ് പിആര്‍എ കമാന്‍ഡര്‍ അതുല്‍ പിള്ള. കുത്തൊഴുക്ക് ക്രമപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു. ഒഴുക്ക് നിയന്ത്രിച്ചാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം വിജയകരമാകൂവെന്നും അതുല്‍ പിള്ള വ്യക്തമാക്കി.
Advertisment
ബൂം എക്‌സ്‌കവേറ്റര്‍ മണ്ണുമാറ്റുന്നത് തുടരുകയാണ്. പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ സഹായകരമാകും. ഒഴുക്ക് നിയന്ത്രിച്ചാല്‍ ഡൈവേഴ്‌സിന് ദൗത്യം എളുപ്പമാകും. വെള്ളത്തിനിടിയില്‍ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്.
മരങ്ങള്‍ ഉള്‍പ്പെടെ അടിഞ്ഞുകൂടിയത് ഡൈവര്‍മാര്‍ക്ക് വെല്ലുവിളിയാണ്. രണ്ട് മണിക്കൂര്‍ മഴ മാറി നിന്നാല്‍ ഡൈവിങ് വിജയകരമാക്കാമെന്നും അതുല്‍പിള്ള വ്യക്തമാക്കി.