/sathyam/media/media_files/2025/08/25/bcpa-anniversary-2025-08-25-23-01-54.jpg)
ബെംഗളൂരു: കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ (ബിസിപിഎ) 21 -ാമത് വാർഷിക സമ്മേളനവും വാർത്താപത്രികയായ ബിസിപിഎ ന്യൂസ് അഞ്ചാം വാർഷികവും അവാർഡ് വിതരണവും ആഗസ്റ്റ് 31 ന് ബാംഗ്ലൂരിൽ നടക്കും.
ഹെന്നൂർ ക്രോസ് നവജീവ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സമ്മേളനത്തിൽ ഗുഡ്ന്യൂസ് എഡിറ്റർ ഇൻ ചാർജ് ടി.എം.മാത്യൂ മുഖ്യാതിഥി ആയിരിക്കും.
കഴിഞ്ഞ അഞ്ച് വർഷമായി ബിസിപിഎ ന്യൂസ് വാർത്താപത്രികയിൽ പ്രസിദ്ധീകരിച്ച മികച്ച ലേഖനത്തിനുള്ള പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഡോ.സിനി ജോയ്സ് മാത്യൂ, പ്രൊഫ.ഡോ.ബിനു ഡാനിയേൽ, സന്ദീപ് വിളമ്പുകണ്ടം, അഭിലാഷ് ജേക്കബ് എന്നിവരും കർണാടകയിലെ വിവിധ പെന്തെക്കൊസ്ത് സഭകളുടെ മുഖ്യ ചുമതല വഹിക്കുന്ന ശുശ്രൂഷകരെയും ചടങ്ങിൽ ആദരിക്കും.
ജബീസ് ഇമ്മാനുവേലിൻ്റെ നേതൃത്വത്തിൽ പ്രത്യേക വയലിൻ സംഗീത പരിപാടിയും നടക്കും. "സുവിശേഷീകരണ രംഗത്ത് സമകാലിക മാറ്റങ്ങൾ " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ലേഖന മത്സര വിജയികൾക്കുള്ള ഫലകവും ക്യാഷ് അവാർഡും സമ്മേളനത്തിൽ വിതരണം ചെയ്യും.
സമ്മേളനത്തിന് പാസ്റ്റർ ജോസ് മാത്യൂ (രക്ഷാധികാരി), ചാക്കോ കെ തോമസ് (പ്രസിഡൻ്റ്), ജോസഫ് ജോൺ (സെക്രട്ടറി), ജോമോൻ ജോൺ ചമ്പക്കുളം (വൈസ് പ്രസിഡൻ്റ്), ജോസ് വലിയകാലായിൽ (ജോയിൻ്റ് സെക്രട്ടറി), ഡേവീസ് ഏബ്രഹാം (ട്രഷറർ) ബെൻസൺ ചാക്കോ (പ്രോഗ്രാം കോർഡിനേറ്റർ), ലാൻസൺ പി.മത്തായി (ചാരിറ്റി കോർഡിനേറ്റർ), ജേക്കബ് ഫിലിപ്പ് (പ്രയർ കോർഡിനേറ്റർ), ബിനു മാത്യൂ, സാജു വർഗീസ് (മീഡിയ കോർഡിനേറ്റർ), മനീഷ് ഡേവിഡ് (ബിസിപിഎ ന്യൂസ് പബ്ലീഷർ), നിബു വെള്ളവന്താനം, സന്തോഷ് പാറേൽ (ഓവർസീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.