/sathyam/media/media_files/2025/11/27/bangalore-church-2025-11-27-22-59-35.jpg)
ബാംഗ്ലൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കീഴിൽ ബാംഗ്ലൂർ സർജാപുരയിൽ നിർമ്മിച്ച വിശുദ്ധ മാർ തിമോഥെയൂസ് മെത്രാപ്പോലീത്തയുടെ നാമധേയത്തിലുള്ള ദൈവാലയം 2025 നവംബർ 30, ഞായർ കൂദാശയ്ക്കും വെഞ്ചിരിപ്പിനും ഒരുക്കമായി നിൽക്കുന്നു.
ആഗോള തിരുസഭയിൽ വിശുദ്ധ മാർ തിമോഥെയൂസ് മെത്രാപ്പോലീത്തയുടെ നാമത്തിൽ നിർമിക്കുന്ന ലോകത്തിലെ ആദ്യ ദൈവാലയം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയുടെയും ദക്ഷിണ അറബ് രാഷ്ട്രങ്ങളുടെയും ആർച്ച് ഡയോസീസിന്റെ കീഴിൽ ബംഗളൂരു ഇടവക നിർമാണം ആരംഭിച്ച ദേവാലയമാണിത്.
ദൈവാലയ നിർമാണ പ്രവർത്തനം 2022 നവംബർ 1-ന് ആരംഭിച്ചു. മൊത്തം നാല് നിലകളിലായി, ഏകദേശം 15,000 ചതുരശ്ര അടിയിൽ രണ്ട് ഘട്ടങ്ങളിലായി കെട്ടിട സമുച്ചയം പൂർത്തിയാക്കി.
ആരാധന, ആത്മീയ വളർച്ച, സമൂഹ സൗഹൃദം എന്നിവയ്ക്ക് മാറ്റുരയ്ക്കാത്ത ഒരു കേന്ദ്രമായിത്തീരുമെന്നതാണ് ഇടവകയുടെ ദർശനം.
നിർമാണ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിന്നത് ഇടവക വികാരി വന്ദ്യ ലിജോ റാഫേൽ കശ്ശീശ ദൂരദർശിത്വത്തോടെ, സമർപ്പണത്തോടെ, ആകാംക്ഷയോടെ അദ്ദേഹം നിർമാണ പ്രവൃത്തികൾ മുന്നോട്ടു നയിച്ചു.
ബാബു കെ. വർഗ്ഗീസ് ശമ്മാശൻ, ജോൺ തോമ്സൺ ശമ്മാശൻ, ലൈജു വട്ടക്കുഴി ശമ്മാശൻ, ആരോൺ ഇമ്മാനുവേൽ ശമ്മാശൻ എന്നീ ശുശ്രൂഷകർ സഹകരിച്ചു.
പാരിഷ് കൗൺസിൽ അംഗങ്ങള്‍, കൈക്കാരന്മാരായ ജോമോൻ മടത്തുംപടി, പ്രിൻസ് മണ്ണുത്തി, സഭാ കൗൺസിൽ അംഗങ്ങളായ അനീഷ് ചാണ്ടി, ജിജോ സണ്ണി എന്നിവരുടെയെല്ലാം അശ്രാന്ത പരിശ്രമവും ആത്മാർത്ഥതയും ദൈവാലയ നിർമ്മിതിയിൽ വലിയ പങ്കുവഹിച്ചു.
നവംബര്‍ 30ന് (ഞായര്‍) കൂദാശ ദിന ക്രമീകരണം. രാവിലെ 7.30ന് കൂദാശ കർമ്മത്തിന് ആരംഭം. 8.15ന് അഭിവന്ദ്യ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത നവമദ്ബഹയിൽ വിശുദ്ധ കുർബാന അർപ്പിക്കും.
11.15 മുതല്‍ 11.45വരെ വിശുദ്ധ മാർ അഭിമാലേക് തിമോഥെയൂസ് മെത്രാപ്പോലീത്തയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം നടക്കും. 11.45 മുതല്‍ ഉച്ചകഴിഞ്ഞ് 1.30വരെ പൊതുസമ്മേളനം. കര്‍ണാടക ഊര്‍ജ മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. അനെക്കൽ എംഎല്‍എ ബി. ശിവണ്ണ മുഖ്യാതിഥിയാകും.
സഹോദരി സഭകളിൽനിന്നുള്ള വൈദീകർ, പഞ്ചായത്ത് പ്രതിനിധികൾ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുക്കും. ഈ മഹത്തായ ചരിത്രദിവസത്തിന്റെ പൊതുചുമതലയെല്ലാം വഹിക്കുന്നത് ഇടവക വികാരി വന്ദ്യ ലിജോ റാഫേൽ കശ്ശീശയും ഇടവക പാരിഷ് കൗൺസിലുമാണ്.
സ്വീകരണ കമ്മിറ്റി അംഗങ്ങളായി ബേബി വർഗ്ഗീസ് പുതൂർക്കര, നിത അനീഷ് ചാണ്ടി എന്നിവരും ഭക്ഷണ വിതരണവും അതിഥി സേവനവും നീതു വിപിൻ കളപ്പുരയ്ക്കൽ, ജോ ചാക്കോ പള്ളിപ്പുറം എന്നിവരും യാത്ര & താമസം കമ്മറ്റിയില്‍ മാണി ഇമ്മാനുവേൽ ചിരിയങ്കണ്ടത്തും നിഷ ജോ പള്ളിപ്പുറം എന്നിവരും പങ്കെടുക്കും.
സ്റ്റേജ്, അലങ്കാരങ്ങളും ക്രമീകരണങ്ങളും മാണി ഇമ്മാനുവേൽ ചിരിയങ്കണ്ടത്തിന്‍റെയും ആൻ മാണി ചിരിയങ്കണ്ടത്തിന്‍റെയും നേതൃത്വത്തില്‍ നടക്കും. ഡിജിറ്റൽ മീഡിയ ഏറ്റെടുത്ത് ജോസഫ് ക്രിസ്റ്റോ ചേറുക്കാരനും ഉണ്ടാകും.
ഇടവകയിലെ മുഴുവൻ വിശ്വാസികളും ഈ മഹാഘട്ടം വിജയമാക്കുന്നതിനായി ഒന്നിച്ച് ആത്മാർത്ഥമായി പ്രവർത്തിച്ചുവരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us