Advertisment

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ചു, ഏക മലയാളി സാന്നിധ്യം തലശേരി സ്വദേശി ഡി.കെ. ബ്രിജേഷ്

New Update
1ae8cde2-7977-4edd-8d89-38d7b93b0225.jpeg

ബംഗളുരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ചു. പുതിയ കമ്മിറ്റിയിലെ ഏക മലയാളി സാന്നിധ്യം ഡി.കെ. ബ്രിജേഷാണ്. 

ജനറൽ സെക്രട്ടറിയായിട്ടാണ് നിയമനം. നിലവിൽ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ന്യൂനപക്ഷ വകുപ്പിന്‍റെ ദേശീയ വൈസ് ചെയർമാനായി പ്രവർത്തിച്ചുവരികയാണ്.

Advertisment

സംഘടനാ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസറായും വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ വകുപ്പിന്‍റെ നിരീക്ഷകനായും പ്രവർത്തിച്ചിട്ടുണ്ട്. കർണാടക പിസിസി ന്യൂനപക്ഷ വകുപ്പിന്‍റെ മുൻ വൈസ് ചെയർമാനായിരുന്നു.

കർണാടക പിസിസിയുടെ ഭാരവാഹി പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ അംഗീകാരം നല്‍കി. സംഘടനാ ചുമതലയുള്ള  ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വൈസ് പ്രസിഡന്‍റുമാർ, ജനറല്‍ സെക്രട്ടറി, ട്രഷറർ, മാധ്യമ-സാമൂഹ്യ മാധ്യമ ചെയർപേഴ്സണ്‍ എന്നിവരുടെ പട്ടികയ്ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അംഗീകാരം നല്‍കിയത്.  തലശേരി കൈതക്കേൽ കുടുംബത്തിൽ നിന്നുള്ള ബ്രിജേഷ് കേരള സ്റ്റുഡന്‍റ്സ് യൂണിയൻ സ്ഥാപക നേതാവ് കെ.ഡി ദേവസ്യയുടെയും റോസമ്മയുടെയും മകനാണ്. കർണാടക യൂത്ത് കോൺഗ്രസിന്‍റെയും നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയന്‍റെയും ഭാഗമായിരുന്നു. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.

Advertisment