സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഗർഭിണി റോഡിൽ പ്രസവിച്ചു, കുഞ്ഞും അമ്മയും മരിച്ചു

New Update
93383

ബെംഗളൂരു നെലമംഗല മേഖലയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒൻപത് മാസം ഗർഭിണി സിഞ്ചനക്ക് ദാരുണാന്ത്യം. ശിവഗഞ്ചിലെ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിഞ്ചന.

Advertisment

മുന്നിൽ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ സിഞ്ചനയുടെ ഭർത്താവും പെട്ടെന്ന് ബ്രേക്ക് ചെയ്ത് സ്കൂട്ടർ നിർത്തി. എന്നാൽ തൊട്ട് പിന്നാലെ മണൽ കയറ്റി വന്ന ട്രക്ക് ഇവരുടെ സ്കൂട്ടറിനെ ശക്തിയായി ഇടിച്ചു തെറിപ്പിയ്‌ക്കുകയായിരുന്നു. റോഡിൽ വീണ സഞ്ചന ട്രക്കിനടിയിൽപ്പെട്ടു . അപകടത്തിന്റെ ആഘാതത്തിനിടെ സഞ്ചന റോഡിൽ തന്നെ പെൺകുഞ്ഞിന് ജന്മം നൽകി. 

എന്നാൽ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞ് ഉടൻ തന്നെ മരിച്ചു. സംഭവം നടന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷം യുവതിയും മരിച്ചു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു . ഓഗസ്റ്റ് 17നാണ് സഞ്ചനയുടെ പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.

Advertisment