New Update
/sathyam/media/media_files/5vDWxWLSsJEH7CIcdcnv.jpg)
ബെംഗളൂരു: പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ ലിഫ്റ്റ് നല്‍കിയ ബൈക്ക് യാത്രികന്‍ പീഡിപ്പിച്ചെന്ന് പരാതി. ബെംഗളൂരുവിലാണ് സംഭവം നടന്നത്.
Advertisment
സിറ്റി കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ യുവതി കോറമംഗലയിലെ ഒരു പാര്‍ട്ടി കഴിഞ്ഞ് ഹെബ്ബഗോഡിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വിദ്യാര്‍ത്ഥിനിക്ക് ലിഫ്റ്റ് നല്‍കിയ ബൈക്ക് യാത്രികന്‍ പിന്നാലെ ആക്രമണം നടത്തുകയും പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ (ഈസ്റ്റ് സോൺ) രമൺ ഗുപ്ത പറഞ്ഞു.
കുറ്റകൃത്യത്തില്‍ ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിന് അഞ്ചംഗ ടീമിനെ രൂപീകരിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.