ലൈംഗികാതിക്രമക്കേസിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെ മൂന്നാം കുറ്റപത്രം സമർപ്പിച്ചു; 1,691 പേജുകളുള്ള കുറ്റപത്രത്തിൽ 120 സാക്ഷികളുടെ മൊഴികൾ

മെയ് 31 ന് അറസ്റ്റിലായതിന് ശേഷം ജയിലില്‍ കഴിയുന്ന രേവണ്ണയ്ക്കെതിരെ മൂന്ന് ലൈംഗികാതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

New Update
Charge Sheet Against Prajwal Revanna

ബെംഗളൂരു: ജെഡിഎസ് മുന്‍ എംപി പ്രജ്വല് രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കര്‍ണാടക ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്.

Advertisment

1,691 പേജുകളുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികളുടെ മൊഴികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വെള്ളിയാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ ശോഭ സമര്‍പ്പിച്ച ഏറ്റവും പുതിയ കുറ്റപത്രം അനുസരിച്ച് അതീജീവിതയുടെ സാരി കേസിലെ പ്രധാന തെളിവായി പരിഗണിക്കുന്നു.

മെയ് 31 ന് അറസ്റ്റിലായതിന് ശേഷം ജയിലില്‍ കഴിയുന്ന രേവണ്ണയ്ക്കെതിരെ മൂന്ന് ലൈംഗികാതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisment