ജന്മദിനം ആഘോഷിക്കാന്‍ പിതാവ് വാങ്ങിയ കേക്ക് കഴിച്ചു, പിറന്നാള്‍ ദിനത്തില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം; മാതാപിതാക്കളും ഗുരുതരാവസ്ഥയില്‍, സംഭവം ബംഗളൂരുവിൽ

New Update
V

ബംഗളൂരു: പിറന്നാള്‍ ദിനത്തില്‍ പിതാവ് വാങ്ങിയ കേക്ക് കഴിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കെ പി അഗ്രഹാര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേക്ക് കഴിച്ച മാതാപിതാക്കള്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

സംഭവ ദിവസം സ്വിഗ്ഗി ഫുഡ് ഡെലിവറി ആപ്പിലൂടെ പിതാവ് ബലരാജ് ആണ് കേക്ക് ഓര്‍ഡര്‍ ചെയ്തത്. മകന്‍ ധീരജിനൊപ്പം അമ്മ നാഗലക്ഷ്മിയും ബലരാജും ചേര്‍ന്നാണ് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് കഴിച്ച ഉടന്‍ മൂവരുടേയും ആരോഗ്യ നില വഷളാവുകയായിരുന്നു.

അയല്‍വാസികളാണ് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഭക്ഷ്യവിഷബാധയുണ്ടായേക്കാമെന്ന സംശയം ഉണ്ടെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ ശ്രമമാണോ എന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്.

Advertisment