കർണാടകയിൽ കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ; 6 പിഞ്ച് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

മഹേഷും മെഹബൂബ് ഷെരീഫും കുഞ്ഞിനെ ആവശ്യമില്ലാത്ത മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിനെ കൈക്കലാക്കി നിയമവിരുദ്ധമായി 2-3 ലക്ഷം രൂപയ്ക്ക് മറ്റ് ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
46777

ബെംഗളൂരു; കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍ കുട്ടികളെ കടത്തുന്ന സംഘത്തെ പോലീസ് പിടികൂടി, 11 മാസം മുതല്‍ 2.5 വയസ്സ് വരെ പ്രായമുള്ള ആറ് കുഞ്ഞുങ്ങളെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തി.

Advertisment

കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ വിറ്റ സംഭവത്തില്‍ സ്വകാര്യ ആശുപത്രി ഉടമയും മൂന്ന് നഴ്സുമാരും അടക്കം നാല് പേര്‍ അറസ്റ്റിലായി.കുണിഗലിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായ മഹേഷ്, സ്വകാര്യ ആശുപത്രി ഉടമ മെഹബൂബ് ഷെരീഫ് എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു.

മഹേഷും മെഹബൂബ് ഷെരീഫും കുഞ്ഞിനെ ആവശ്യമില്ലാത്ത മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിനെ കൈക്കലാക്കി നിയമവിരുദ്ധമായി 2-3 ലക്ഷം രൂപയ്ക്ക് മറ്റ് ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നു.

Advertisment