എല്ലാവരും മുഖ്യമന്ത്രിയായി അധികാരം ആസ്വദിച്ചു, നമ്മുടെ ഡി കെ ശിവകുമാര്‍ ഇതുവരെ മുഖ്യമന്ത്രിയായിട്ടില്ല, സിദ്ധരാമയ്യ ശിവകുമാറിന് അധികാരം കൈമാറണം; കോണ്‍ഗ്രസ് എംഎല്‍എ

എല്ലാവരും മുഖ്യമന്ത്രിയായി അധികാരം ആസ്വദിച്ചു. നമ്മുടെ ഡി കെ ശിവകുമാര്‍ ഇതുവരെ മുഖ്യമന്ത്രിയായിട്ടില്ല. സിദ്ധരാമയ്യ നേരത്തെ തന്നെ അധികാരത്തിലേറിയിട്ടുണ്ട്. ഭാവിയില്‍ സിദ്ധരാമയ്യ ശിവകുമാറിന് അധികാരം കൈമാറണം.

New Update
Shivakumar

ബംഗളൂരു:  മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന വൊക്കലിഗ ദര്‍ശകന്റെ ആവശ്യത്തെ പിന്തുണച്ച് ചന്നഗിരി കോണ്‍ഗ്രസ് എംഎല്‍എ ശിവഗംഗ ബസവരാജ്.

Advertisment

മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത കെംപെഗൗഡ ജയന്തി പരിപാടിയില്‍ ഭാവിയില്‍ ശിവകുമാറിനായി സിദ്ധരാമയ്യ വഴിയൊരുക്കണമെന്ന് വൊക്കലിഗ ദര്‍ശകന്‍ ചന്ദ്രശേഖര്‍ സ്വാമിജി പറഞ്ഞിരുന്നു.

എല്ലാവരും മുഖ്യമന്ത്രിയായി അധികാരം ആസ്വദിച്ചു. നമ്മുടെ ഡി കെ ശിവകുമാര്‍ ഇതുവരെ മുഖ്യമന്ത്രിയായിട്ടില്ല. സിദ്ധരാമയ്യ നേരത്തെ തന്നെ അധികാരത്തിലേറിയിട്ടുണ്ട്. ഭാവിയില്‍ സിദ്ധരാമയ്യ ശിവകുമാറിന് അധികാരം കൈമാറണം. ഞാന്‍ വീണ്ടും സിദ്ധരാമയ്യയോട് അഭ്യര്‍ത്ഥിക്കുന്നു, ദയവായി ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കൂ- ചന്ദ്രശേഖര്‍ സ്വാമിജി  പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് അനുസരിച്ച് മുന്നോട്ട് പോകുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

നിങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം അനാവശ്യമായി സൃഷ്ടിക്കണമെങ്കില്‍ അത് ചെയ്യൂ, എത്ര ഉപമുഖ്യമന്ത്രിമാരെ വേണമെങ്കിലും നിയമിക്കുക, പകരം ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുക എന്നാണ് ചന്നഗിരി എംഎല്‍എ ശിവഗംഗ ബസവരാജ് പറഞ്ഞത്.

Advertisment