/sathyam/media/media_files/6XgMoxjYuV5ofg87x3oI.jpg)
ബെംഗളൂരു: തുംകൂർ ജില്ലയിൽ ആംബുലൻസ് ലഭിക്കാത്തതിനെതുടർന്ന് 80 വയസ്സുള്ള പിതാവിൻ്റെ മൃതദേഹം മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി.
മക്കൾ ചേർന്ന് മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയാകുകയാണ്.
സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹൊന്നൂരപ്പ ചികിത്സയ്ക്കിടെ മരിച്ചു. ആശുപത്രിയിൽ ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ ഹോന്നൂരപ്പയുടെ മക്കൾ മൃതദേഹം മോട്ടോർ സൈക്കിളിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി.
മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ടെന്നും എന്നാൽ ആംബുലൻസ് വരുന്നതു വരെ ഹൊന്നൂരപ്പയുടെ കുടുംബം കാത്തുനിന്നില്ലെന്നും സംഭവത്തെക്കുറിച്ച് സംസാരിച്ച തുംകൂർ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ ചന്ദ്രശേഖർ പറഞ്ഞു.
ഇന്നലെ ഒരു രോഗിയെ ഗുരുതരാവസ്ഥയിൽ 108 ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.ഡോക്‌ടറുടെ പരിശോധനയിൽ രോഗി മരിച്ചതായി സ്ഥിരീകരിച്ചു.
ഗർഭിണികളെയും മറ്റ് രോഗികളെയും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന 108 ആംബുലൻസ് മൃതദേഹം കൊണ്ടു പോകുന്നില്ല. മൃതദേഹം അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ മറ്റൊരു ആംബുലൻസ് ഏർപ്പാട് ചെയ്തിരുന്നു, അദ്ദേഹം പറഞ്ഞു.