ബംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായുള്ള നടപടികള്‍ പ്രഖ്യാപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍.
കെങ്കേരി തടാകത്തില്‍ മുങ്ങിമരിച്ച രണ്ട് കുട്ടികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളം കയറിയ വീടുകളുടെ ഉടമകള്‍ക്ക് 10,000 രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
കുടിയിറക്കപ്പെട്ടവര്‍ക്ക് താത്കാലിക താമസസൗകര്യവും ഭക്ഷണവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.