/sathyam/media/media_files/QQmT7AJYMLhXM226W2f3.jpg)
ബെംഗളൂരു: കര്‍ണാടക മഹര്‍ഷി വാല്‍മീകി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവില്‍ കോണ്‍ഗ്രസ് എംഎല്‍എയും കര്‍ണാടക മുന്‍ മന്ത്രിയുമായ ബി നാഗേന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരു, റായ്ച്ചൂര്‍, ബല്ലാരി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ വ്യാപക റെയ്ഡിനെ തുടര്‍ന്നാണ് നടപടി.
തനിക്കെതിരായ എല്ലാ ആരോപണങ്ങളും നാഗേന്ദ്ര നിഷേധിച്ചു. കെഎംവിഎസ്ടിഡിസിയിലെ സാമ്പത്തിക പൊരുത്തക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇഡിയുടെ ബെംഗളൂരു ഓഫീസില്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്.
മേയ് 26ന് കോര്‍പ്പറേഷന്‍ അക്കൗണ്ടന്റായ ചന്ദ്രശേഖരന്റെ (46) ആത്മഹത്യയെ തുടര്‍ന്നാണ് അഴിമതി പുറത്തുവന്നത്.
കോര്‍പ്പറേഷനില്‍ കോടികളുടെ അഴിമതി നടന്നുവെന്ന് സൂചിപ്പിച്ച് ചന്ദ്രശേഖര്‍ ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നു.ഈ ആരോപണത്തില്‍ നിന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്.