New Update
/sathyam/media/media_files/2CrfxavHcaiGXL8fDgxl.jpg)
ഷിരൂര്‍: ഈശ്വര്‍ മാല്‍പെയ്‌ക്കെതിരെ വിമര്‍ശനവുമായി കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍. ഈശ്വര്‍ മാല്‍പെ എപ്പോഴും ജില്ലാ ഭരണകൂടത്തെ വിമര്‍ശിക്കുന്നുവെന്നും, ഇത് ശരിയല്ലെന്നും എംഎല്‍എ പറഞ്ഞു.
Advertisment
''അദ്ദേഹം നല്ല മനുഷ്യനാണ്. പക്ഷേ, അദ്ദേഹം എന്താണ് ചെയ്യുന്നത് ? ജില്ലാ ഭരണകൂടം സഹായിക്കുന്നില്ലെന്നാണ് അദ്ദേഹം എപ്പോഴും പറയുന്നത്. ആരും പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അത് ശരിയല്ല''-സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
ഡ്രഡ്ജിംഗ് ഉപയോഗിച്ചുള്ള പരിശോധ ഉടൻ അവസാനിപ്പിക്കില്ല. ഡ്രഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാനാണ് തീരുമാനം. നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.