അർജുൻ ഉൾപ്പെടെയുള്ളവരെ തിരയാൻ ഇന്നലെ പുഴയുടെ 15 അടിവരെ താഴെ പോയി, ഒരു പോയിന്റിൽ സ്റ്റേ വയറിനൊപ്പം കുറേ തടിക്കഷ്ണങ്ങൾ പുഴയ്ക്കടിയിൽ കണ്ടെത്തി; ഇന്ന് സ്വന്തം റിസ്കിൽ പുഴയിലിറങ്ങും’: മുങ്ങൽ വി​ദ​ഗ്ധൻ ഈശ്വർ മാൽപെ

തടി നിറച്ച ലോറിയുമായാണ് അര്‍ജുന്‍ ഷിരൂരില്‍ നിന്ന് വന്നുകൊണ്ടിരുന്നത്. ഈശ്വര്‍ മാല്‍പെയുടെ വാക്കുകള്‍ 13-ാം ദിനത്തിലെ തിരച്ചിലില്‍ അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഇരട്ടിപ്പിക്കുകയാണ്.

New Update
eswar Untitleddel

ഷിരൂര്‍:  ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ തിരയാന്‍ ഇന്നലെ പുഴയുടെ 15 അടിവരെ താഴെ പോയെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. ഒരു പോയിന്റില്‍ കുറേ തടിക്കഷ്ണങ്ങള്‍ താന്‍ കണ്ടെത്തിയതായി ഈശ്വര്‍ മാല്‍പെ പറഞ്ഞു. സ്റ്റേ വയറിനൊപ്പമാണ് തടിക്കഷ്ണങ്ങള്‍ കണ്ടെത്തിയതെന്ന് ഈശ്വര്‍ മാല്‍പെ പറയുന്നു. 

Advertisment

തടി നിറച്ച ലോറിയുമായാണ് അര്‍ജുന്‍ ഷിരൂരില്‍ നിന്ന് വന്നുകൊണ്ടിരുന്നത്. ഇന്ന് സ്വന്തം റിസ്‌കില്‍ പുഴയിലിറങ്ങുമെന്ന് മാല്‍പെ പറയുന്നുണ്ടെങ്കിലും മാല്‍പെയുടെ സംഘം പുഴയിലിറങ്ങുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് രാവിലെ ചേരുന്ന അവലോകന യോഗത്തിനുശേഷം അറിയാനാകും.

ഇന്നലെ പുഴയിലുണ്ടായ ശക്തമായ അടിയൊഴുക്ക് വെല്ലുവിളി സൃഷ്ടിച്ചെന്നാണ് ഈശ്വര്‍ മാല്‍പെ പറയുന്നത്. എന്നിരിക്കിലും ഇതിലും പ്രയാസമേറിയ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒഴുക്കുകൊണ്ട് ഒന്നും കാണാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. കമ്പിയും വീടിന്റേതിന് സമാനമായ തകര ഷീറ്റും കണ്ടെത്തിയെന്നും അദ്ദേഹം ഷിരൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Advertisment