പൊലീസ് വന്നിട്ട് പുഴയിലേക്ക് ഇറങ്ങരുതെന്ന് പറഞ്ഞു; ഡൈവ് ചെയ്യാമെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല; അഞ്ചാമത്തെ തവണയാണ് ഇവിടേക്ക് വരുന്നത്, വീട്ടില്‍ നിന്നും 200 കിലോ മീറ്റര്‍ ഉണ്ട് ഇവിടേക്ക്; ഞങ്ങളുടെ ചെലവില്‍ പൈസ ചെലവഴിച്ചാണ് ഇവിടേക്ക് വരുന്നത്, അര്‍ജുന്‍ മാത്രമല്ല ലോകേഷും ജഗന്നാഥും ഉണ്ട്', എന്നാല്‍ അനുമതി ഇല്ലാതെ ഒന്നും ചെയ്യാനാകില്ല; ഈശ്വര്‍ മല്‍പെ

അരികുകളില്‍ പരിശോധന നടത്തുന്നതിന് തടസ്സമില്ല. ജില്ലാ അധികാരി എന്താണോ പറയുന്നത് അതിനനുസരിച്ച് മാത്രമെ നീങ്ങൂ. ഇല്ലെങ്കില്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും എന്നും മല്‍പെ പറഞ്ഞു

New Update
eswar Untitleddel

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ പ്രതിസന്ധിയില്‍. ഗംഗാവലിയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ഈശ്വര്‍ മല്‍പെയ്ക്കും സംഘത്തിനും പുഴയിലിറങ്ങി പരിശോധിക്കാന്‍ പൊലീസ് അനുമതി നല്‍കിയില്ല.

Advertisment

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ സാഹചര്യമാണ് പുഴയിലേതെന്നും അരികുകളില്‍ പരിശോധിക്കാനായിരുന്നു പദ്ധതിയെന്നും ഈശ്വര്‍ മല്‍പെ പ്രതികരിച്ചു.

'പൊലീസ് വന്നിട്ട് പുഴയിലേക്ക് ഇറങ്ങരുതെന്ന് പറഞ്ഞു. ഡൈവ് ചെയ്യാമെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. അഞ്ചാമത്തെ തവണയാണ് ഇവിടേക്ക് വരുന്നത്. വീട്ടില്‍ നിന്നും 200 കിലോ മീറ്റര്‍ ഉണ്ട് ഇവിടേക്ക്. ഞങ്ങളുടെ ചെലവില്‍ പൈസ ചെലവഴിച്ചാണ് ഇവിടേക്ക് വരുന്നത്. അര്‍ജുന്‍ മാത്രമല്ല ലോകേഷും ജഗന്നാഥും ഉണ്ട്', ഈശ്വര്‍ മല്‍പെ പറഞ്ഞു.

രണ്ട് മണിവരെ പുഴയിലേക്ക് ഇറങ്ങാം. എന്നാല്‍ അനുമതി ഇല്ലാതെ ഒന്നും ചെയ്യാനാകില്ല. അരികുകളില്‍ പരിശോധിക്കാമെന്ന് വിചാരിക്കുന്നത്. അന്ന് എങ്ങനെയാണോ അതേ അടിയൊഴുക്കാണ് പുഴയില്‍. ഒന്നും കാണാന്‍ കഴിയില്ല.

പക്ഷെ, അരികുകളില്‍ പരിശോധന നടത്തുന്നതിന് തടസ്സമില്ല. ജില്ലാ അധികാരി എന്താണോ പറയുന്നത് അതിനനുസരിച്ച് മാത്രമെ നീങ്ങൂ. ഇല്ലെങ്കില്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും എന്നും മല്‍പെ പറഞ്ഞു

Advertisment