യുട്യൂബിൽ നോക്കി നോട്ടടി ! രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികൾ ഉൾപ്പെടെ 4 പേർ മംഗളുരുവിൽ പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
Y

മംഗളുരു: രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികൾ ഉൾപ്പെടെ 4 പേർ മംഗളുരുവിൽ പിടിയിലായി. ചെർക്കള ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ വി പ്രിയേഷ്, കല്ലുകണ്ടത്ത് വിനോദ് കുമാർ, പെരിയ സ്വദേശി അബ്ദു്‌ദുൽ ഖാദർ എന്നിവരാണ് പിടിയിലായ മലയാളികൾ.

Advertisment

ഇവരോടൊപ്പം ഒരു കർണാടക സ്വദേശിയേയും മംഗളുരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. യൂട്യൂബിൽ നോക്കിയാണ് നോട്ടടിക്കുന്നതിനെ കുറിച്ച് പഠിച്ചതെന്ന് പ്രതികൾ മൊഴി നൽകി.

മംഗ്‌ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം അറസ്റ്റിലായത്. 2,13,500 രൂപയുടെ കള്ളനോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കാസര്‍കോട് ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ തയ്യാറാക്കിയ നോട്ടുകളാണ് പിടികൂടിയത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് മംഗ്‌ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ 500 രൂപയുടെ 427 കള്ളനോട്ടുകളാണ് കണ്ടെടുത്തത്.

Advertisment