ബെംഗളൂരു: അനുവദനീയമായ സമയം കഴിഞ്ഞും പ്രവര്‍ത്തിച്ചതിന് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള 'വണ്‍8 കമ്യൂണ്‍' പബിനെതിരെ ബെംഗളൂരുവില്‍ കേസെടുത്തു. അര്‍ധരാത്രി ഒരു മണി കഴിഞ്ഞും പബ് പ്രവര്‍ത്തിച്ചതിനാണ് കബണ്‍ പാര്‍ക്ക് പൊലീസ് കേസെടുത്തത്.
ജൂലൈ ആറിനാണ് പബ് അനുവദിച്ച സമയം കഴിഞ്ഞതും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. അര്‍ധരാത്രി ഒരു മണി വരെയാണ് ബെംഗളൂരുവിലെ പബ്ബുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളത്.