ബെംഗളൂരു: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയില്‍ വീണ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ബെംഗളൂരു കടുഗോഡിയിലാണ് സംഭവം.
കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ ഉടമ സുനിലിനെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
സുഹാസ് ഗൗഡ കുട്ടിയാണ് രാവിലെ ഒമ്പത് മണിയോടെ നിര്‍മാണ സ്ഥലത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുഴിയില്‍ വീണത്.
ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി കുഴിച്ച അഞ്ചടി താഴ്ചയുള്ള കുഴിയാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. കനത്ത മഴയില്‍ നഗരത്തില്‍ വെള്ളം നിറഞ്ഞതോടെ കുഴിയിലും വെള്ളം നിറഞ്ഞിരുന്നു.