രക്ഷാപ്രവര്‍ത്തനത്തില്‍ ഊര്‍ജിതമാകാന്‍ നാവികസേന; സ്‌കൂബ ടീം സംഭവസ്ഥലത്തേക്ക്; പുഴയോട് ചേര്‍ന്ന സ്ഥലത്ത് റഡാര്‍ പരിശോധന

അതെസമയം രഞ്ജിത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതി നിഷേധിച്ചിരുന്നു. സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പി വ്യക്തമാക്കുകയായിരുന്നു.

New Update
arjun missing

ബംഗളൂരു: ഷിരൂരില്‍ പുഴയോട് ചേര്‍ന്ന സ്ഥലത്ത് റഡാര്‍ പരിശോധന നടക്കുന്നു. കരയിലെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്. കോഴിക്കോട് നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തസ്ഥലത്ത് നിന്ന് മടങ്ങിപ്പോകാമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment

നാവികസേനയുടെ സ്‌കൂബ ടീം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഡൈവേഴ്സ് ദുരന്ത സ്ഥലത്ത് എത്തും.

അതെസമയം രഞ്ജിത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതി നിഷേധിച്ചിരുന്നു. സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പി വ്യക്തമാക്കുകയായിരുന്നു.

സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം തെരച്ചില്‍ നടത്തും. ദുരന്തസ്ഥലത്തേക്ക് പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതിയില്ല. അര്‍ജുന്റെ ബന്ധു ജിതിന് മാത്രമാണ് അനുമതിയുള്ളത്.

Advertisment