New Update
/sathyam/media/media_files/COTj6jXhj7CaFboGj85a.jpg)
ബെംഗളുരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു.
Advertisment
12 കിലോമീറ്റര്‍ അകലെ ഗോകര്‍ണയില്‍ നിന്ന് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയുടെ മറുകരയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ കാണാതായതാണ് സന്ന ഹനുമന്തപ്പയെ.
മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നതിന് പിന്നാലെ സന്ന ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇങ്ങനെ കാണാതായ നാല് പേരില്‍ ഒരാളാണ് ഇവര്‍. സന്നയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.